Thu. Oct 1st, 2020




“അമീര്‍ഖാന്‍ ഓരോ കിലോ ഗോതമ്ബുപൊടി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കൊടുത്തു ഒരു കിലോ ആയത് കാരണം ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടുള്ളവര്‍ മാത്രം പോയി വാങ്ങി കിട്ടിയവര്‍ വീട്ടില്‍വന്ന് കിറ്റ് തുറന്നപ്പോള്‍ 15,000 രൂപ വെച്ച്‌ ഓരോ കവറിലും. സിനിമയെ വെല്ലുന്ന ക്ലൈമാക്സ്.”- കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രചരിച്ച വാര്‍ത്തയാണിത്. രാജ്യവ്യാപകമായി ലോക ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അശരണരായ ആളുകള്‍ക്ക് വിതരണം ചെയ്ത ഗോതമ്ബ് പൊടിയുടെ കിറ്റിനുള്ളില്‍ 15000 രൂപ ഒളിപ്പിച്ചുവെച്ചു നല്‍കിയെന്ന വാര്‍ത്തയുടെ ഉറവിടവും അതിന്റെ സത്യാവസ്ഥയും പുറത്തുവന്നിരിക്കുകയാണ്. ‘സിനിമയെ വെല്ലുന്ന ട്വിസ്റ്റ്’ എന്ന പേരിലേക്ക് വ്യാപകമായി പ്രചരിച്ച ഈ വാര്‍ത്ത കേട്ടയുടനെ അക്ഷരംപ്രതി ഭൂരിപക്ഷം വരുന്ന ആളുകളും വിശ്വസിക്കുകയാണ് ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്തയ്ക്ക് ലഭിച്ച പ്രാധാന്യം കണക്കിലെടുക്കുമ്ബോള്‍ മലയാളികള്‍ ഉള്‍പ്പെടെ ഏവരും ഈ വാര്‍ത്ത അക്ഷരംപ്രതി വിശ്വസിച്ചിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. അമീര്‍ ഖാന്റെ ദീര്‍ഘവീക്ഷണത്തെയും ബുദ്ധിയും ഏവരും പരോള്‍ അമ്ബുകുത്തി അപ്പോള്‍ ആ വാര്‍ത്തയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

പ്രമുഖ ഫാക്‌ട് ചെക്കിങ് വെബ്സൈറ്റായ ‘ബൂം ലൈവ്’ അമീര്‍ ഖാന്‍ ഒരു കിലോ ഗോതമ്ബിനുള്ളില്‍ 15,000 രൂപ ഒളിപ്പിച്ചുവെച്ചു നല്‍കിയിട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. വലിയ രീതിയില്‍ പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നില്‍ പ്രചോദനമായത് ഒരു വീഡിയോയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സമാന്‍ എന്ന യുവാവിന്റെ ഒരു ട്രോള്‍ വീഡിയോയാണ് ഈ വാര്‍ത്തയ്ക്കു പിന്നിലെ ഉറവിടമായി കണ്ടെത്തിയിരിക്കുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ചീരയില്‍ ഒരു കിലോ ആട്ടക്കുള്ളില്‍ പണം ഒളിപ്പിച്ച നല്‍കുകയും അത് തുറന്നു നോക്കുന്ന ആളുകള്‍ ആരാണ് ഇത് ചെയ്തതെന്ന് അറിയാതെ ആശ്ചര്യത്തോടെ നില്‍ക്കുന്നതുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ആരാണ് ഈ സല്‍കര്‍മ്മം ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിട്ടില്ല. വീഡിയോ ഇഷ്ടപ്പെട്ടവര്‍ അന്വേഷിച്ച്‌ ഒടുവില്‍ ചെന്നെത്തിയത് അമീര്‍ഖാന്റെ അടുക്കലായിരുന്നു. എന്തായാലും വ്യാജവാര്‍ത്ത ആണെങ്കില്‍ കൂടിയും അമീര്‍ ഖാന്റെ ഇമേജിന് ഒട്ടും കോട്ടം വന്നിട്ടില്ല കൂടാതെ, ഏവരിലും അല്പം പോസിറ്റീവ് ഇമോഷണല്‍ ആയി പ്രവര്‍ത്തിക്കാന്‍ ഈ വാര്‍ത്തയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും വാസ്തവമാണ്.




By onemaly