
പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിഥിയായ എത്തിയ മധ്യവയസ്കന് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ മാവേലിക്കര സ്വദേശിയും യോഗ പരിശീലകനുമായ രാജേന്ദ്ര പ്രസാദി (58) നെയാണ് പോക്സോ നിയമപ്രകാരം ഇന്‍സ്പെക്ടര്‍ കെ.വി ബാബു അറസ്റ്റ് ചെയ്തത്. പഴയങ്ങാടി, പരിയാരം പോലിസ് സ്റ്റേഷന് പരിധിയില്‍ പലയിടത്തും യോഗ പരിശീലനത്തിനായി എത്തിയ ഘട്ടത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പരിചപ്പെടുകയും പിന്നീട് ഇവരുടെ വീട്ടില്‍ താമസിച്ച് യോഗ പരിശീലനം നടത്തുകയുമായിരുന്നു.
വാഹനാപകടത്തിൽ തലശ്ശേരിയിൽ SFI നേതാവായ യുവാവ് മരിച്ചു
ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. 2017, 2018, 2019 വര്‍ഷങ്ങളിലെ ചില ദിവസങ്ങളില്‍ ഇയാള്‍ പീഡനം നടത്തിയതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. പീഡനത്തെ തുടര്‍ന്ന് മാനസിക വിഷമം മൂലം മൗനം പാലിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇപ്പോള്‍ 19 വയസുള്ള പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലിസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു….