– കേരള ഫോക്ലോർ അക്കാദമിയുടെ മികച്ച തെയ്യം കലാകാരനുളള അവാർഡ് നേടിയ ടി.പി. വിജയപെരുവണ്ണാനെ കാഞ്ഞിലേരി പൊതുജന വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി ജനാർദ്ദനന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ എം ഷിജിൻ ഉൽഘാടനം ചെയ്തു. ഇ.പി.ജയപ്രകാശ്, ഏ.വി രമേശൻ ,ഷീബ പ്രമോദ് എന്നിവർ സംസാരിച്ചു.