കർഷകസമരം: ഐക്യദാഢ്യ പ്രകടനവും പൊതുയോഗവും നടത്തി
തളിപ്പറമ്പ: ഒരു മാസത്തിലധികമായി ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗൺ സ്ക്വയറിൽ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും നടത്തി. കർഷകസംഘം തളിപ്പറമ്പ ഏരിയാ സെക്രട്ടറി എം.വി.ജനാർദ്ദനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം അമൽ രവി, ബെഫി തളിപ്പറമ്പ ഏരിയാ സെക്രട്ടറി കെ.എം.ചന്ദ്രബാബു എന്നിവർ അഭിവാദ്യം ചെയ്തു. സി പി സുജാത, പി നിധിൻ, പി.സി. റഷീദ്, കെ.പി.രമേശൻ, പി.രാജീവൻ, ടി.വി. ബിന്ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബെഫി തളിപ്പറമ്പ
ഏരിയാ പ്രസിഡണ്ട്
പി പി അശ്വിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ
എം.വി.ലിജു നന്ദി പറഞ്ഞു.