Fri. Jan 22nd, 2021




യുപിഐ വഴിയുള്ള പണമിടപാടിന് ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നാഷണല്‍ പേയ്മെന്‍്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളില്‍ യുപിഐ വഴിയുള്ള ഇടപാടിന്റെ അളവ് 30 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് യുപിഐ പണക്കൈമാറ്റങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

കഴിഞ്ഞ നവംബറില്‍ പ്രമുഖ ഇന്‍സ്റ്റന്‍്റ് മെസേജിങ് സേവനമായ വാട്സപ്പ് യുപിഐക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരുന്നു. ഇതോടെ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച്‌ പണം കൈമാറാന്‍ സാധിക്കും. രാജ്യത്തെ 40 കോടി ഉപയോക്താക്കള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും. കൂടാതെ വാട്‌സപ്പ് പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും വെളിപ്പെടുത്തി.

The post യുപിഐ വഴിയുള്ള പണമിടപാടിന് ഫീസ് ഈടാക്കില്ല; എന്‍പിസിഐ






By onemaly