Sat. Jan 23rd, 2021




തിരുവനന്തപുരം: കോവിഡ്‌ വാക്സിന്‍ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈറണ്‍ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വാക്സീന്‍ ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍.

ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈറണ്‍ നടത്തിയിരുന്നു. മികച്ച രീതിയിലാണ്‌ അവ നടന്നതെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. വാക്സിന്‍ വിതരണരീതിയിലെ പാകപ്പിഴകള്‍ കണ്ടെത്താനുള്ളതാണ് ഡ്രൈറണ്‍.

രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയമായതോടെഡ രാജ്യം വാക്സിന്‍ വിതരണത്തിന് തയ്യാറാണെന്ന് വ്യക്തമായതായി പറയുന്നു. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ വാക്സിന്‍ വരുമെന്ന സൂചനകളുമുണ്ട്‌.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസര്‍ എന്നീ കമ്ബനി






By onemaly