Sat. Jan 23rd, 2021




ഹൈദരാബാദ്​: മലയാളിയായ 56 വയസുകാരനെ വിവാഹം ചെയ്യേണ്ടി വന്ന 16 വയസുകാരിയെ പൊലീസ്​ രക്ഷപെടുത്തി. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ സ്​ത്രീ, വിവാഹ ദല്ലാള്‍മാര്‍, വിവാഹം കുറ്റകരമാണെന്നറിഞ്ഞും കൂട്ടുനിന്ന ഖാദി എന്നിവര്‍ക്കെതിരെ കേസ്​ എടുത്തതായി മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ഹൈറുന്നിസ, ദല്ലാള്‍മാരായ അബ്​ദു റഹ്​മാന്‍, വസീം ഖാന്‍, ഖാദിയായ മുഹമ്മദ്​ ബദിയുദ്ധീന്‍ ഖാദിരി എന്നിവരെ അറസ്റ്റ്​ ചെയ്​തു. മലയാളിയായ വരന്‍ അബ്​ദുല്‍ ലത്തീഫ്​ പറമ്ബന്‍ ഒളിവിലാണ്​.

പെണ്‍കുട്ടിയുടെ മാതാവ്​ നേരത്തെ മരിച്ചതാണ്​. പിതാവ്​ അസുഖബാധിതനായി കിടപ്പിലുമാണ്​. സംഭവം അറിഞ്ഞയുടന്‍ കുട്ടിയുടെ ബന്ധുവാണ്​ പൊലീസില്‍ പരാതി നല്‍കിയത്​.

ബന്ധുവായ സ്​ത്രീ വരനില്‍ നിന്നും രണ്ടര ലക്ഷം രൂപ കൈപറ്റിയിരുന്നു. ഒന്നരലക്ഷം അവര്‍ കൈവശ​ം വെച്ച ശേഷം ബാക്കി പണം ദല്ലാള്‍മാര്‍ക്കും വിവാഹം നടത്താന്‍ സഹായിച്ച മറ്റുള്ളവര്‍ക്കുമായി നല്‍കി.

വരനെതിരെ പോക്​സോ പ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്​തു. ഹൈറുന്നിസക്കെതിരെ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കേസുകള്‍ എടുത്തിട്ടുണ്ട്​. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകള്‍ ഉപയോഗിച്ചാണ്​ അവര്‍ വിവാഹം നടത്തിയത്​.






By onemaly