ഫോക്ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു..
തെയ്യം എന്ന അനുഷ്ഠാന കലയെ ഹൃദയ താളം പോലെ സൂക്ഷിച്ച,ചേപ്പറമ്പ് ദേശത്തെ അവാർഡ് ജേതാവ് ശ്രീ മലയൻ പറമ്പിൽ പുരുഷോത്തമൻ (കണ്ണൻ പണിക്കർ ) ന് സ്നേഹാഭിവാദനങ്ങൾ നേരുന്നു..
തളിപ്പറമ്പ് താലൂക്കിലെ കിഴക്കൻ മലയോര പ്രദേശമായ ചേപ്പറമ്പ് ദേശത്തെ അവാർഡിന്റെ നിറവിൽ ഹാരം ചാർത്തിയ സ്നേഹിതൻ കണ്ണേട്ടൻ ചിത്രരചന, തോറ്റംപാട്ട്, കണ്ണേർപാട്ട്, കുറുംകുഴൽ,കരകൗശലവിദ്യ, മുഖത്തെഴുത്ത്,ചെണ്ട നിർമ്മാണം, പാരമ്പര്യ വൈദ്യം തുടങ്ങിയ കലാ മേഖലയിലെല്ലാം കൈയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ്. ജിജ്ഞാസയോടെ കൽപ്പിത കർമ്മത്തെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ കലയെ സ്നേഹിച്ച കലാകാരന് സാധിക്കുമാറാവട്ടെ…