Tue. Jan 19th, 2021




നിടുവള്ളൂർ : ‘ഒരുമിക്കാം ക്ഷേമ ഗ്രാമത്തിനായ്’ എന്ന മുദ്രാവാക്യവുമായി
ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾക്ക്
നിടുവള്ളൂരിലെ വഴിയോരങ്ങൾ ശുചീകരിച്ച് കൊണ്ട് തുടക്കമായി. വാർഡ് മെമ്പർ നലീഫ ടീച്ചർ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

പ്രദേശവാസികളും
വിവിധ സംഘടന പ്രവർത്തകരും ശ്രമദാനത്തിൽ പങ്കാളികളായി.
എൻ എം ശഫീഖ്, സി.കെ മുനവ്വിർ, എൻ.വി മുനീർ, യു.കെ ഷാജി, ഇഖ്ബാൽ, എൻ. റഷീദ് ഹസൻ ,എം.പി നസീർ, വി. ശാദുലി, എൻ. എം. സ്വാലിഹ് , പി.കെ സമീറ, ജൂബൈരിയത്ത്, ഉഷ നിടുവള്ളൂർ, നസീമ ,നാരായണൻ
ഇബ്രാഹിം നിടുവള്ളൂർ, കെ.സലീം, പി ഇബ്രാഹിം, കെ
സമീർ , എൻ.ശബീർ , ആഷിഖ്, മുബശ്ശിർ, ശഹ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കോളോട്, കണിയാങ്കുന്ന് ഭാഗങ്ങളിൽ ശുചീകരണ പ്രവൃത്തി നടക്കുമെന്ന് നലീഫ ടീച്ചർ അറിയിച്ചു.

 






By onemaly