Fri. Jan 22nd, 2021




ആലപ്പുഴ : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു അറിയിച്ചു. അഡീഷണല്‍ എസ്.പി എന്‍.രാജന്റെ നേതൃത്വത്തില്‍ നാല് ‌ഡിവൈ.എസ്.പി മാര്‍ ഉള്‍പ്പടെ 900 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചി​ട്ടുള്ളത്.

* നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷം അനുവദിക്കില്ല

* 148 കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും

*പട്രോളിംഗ് ശക്തമാക്കും

* ഇന്ന് വൈകിട്ട് അറ് മുതല്‍ നാളെ പുല‌ര്‍ച്ചെ ആറ് വരെയാണ് പരിശോധന

* നിയമലംഘനം കണ്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും

* കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

* ബീച്ചില്‍ പ്രവേശനം രാത്രി 9 മണി വരെ മാത്രം

* ബാറുകളുടെ പ്രവര്‍ത്തനം രാത്രി 9 മണി വരെ

* ഹരിത പടക്കങ്ങള്‍ക്ക് മാത്രം അനുമതി

* പടക്കം പൊട്ടിക്കാന്‍ അനുവാദം ഇന്ന് രാത്രി 11.55 മുതല്‍ 12.30 വരെ






By onemaly