Sat. Jan 23rd, 2021




തിരുവനന്തപുരം : കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്ന ലോറികള്‍ ആക്രമിക്കപ്പെടുന്നതായി പരാതി. മലപ്പുറത്തേക്ക് ചരക്കുമായി വന്ന ലോറി ആന്ധ്രയില്‍ വച്ച്‌ ആക്രമിക്കപ്പെട്ടതാണ് അവസാനത്തെ സംഭവം.

ആന്ധ്രയില്‍ നിന്ന് ലോഡുമായി വന്ന മലപ്പുറം സ്വദേശി ഫാരിസ് ഓടിച്ച ലോറിയാണ് ആക്രമിക്കപ്പെട്ടത്. തെലങ്കാന അതിര്‍ത്തിയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ആര്‍.ടി. ചെക്ക്പോസ്റ്റിന് പരിസരത്തു നിന്നാണ് ആക്രമണമാരംഭിച്ചത്.

മീന്‍ പിടിച്ച മുന്‍ സൈനികനെതിരെ കേസ്: ഫോറസ്റ്റ് ഓഫീസിന് സമീപം ചൂണ്ടയിട്ട് പ്രതിഷേധം

മൂന്നംഗ സംഘം കണ്ണിലേക്ക് ടോര്‍ച്ചടിച്ചു. മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്ന് ശേഷം തടഞ്ഞു വച്ച്‌ പണം ആവശ്യപ്പെട്ടു. പണം കൊടുക്കാന്‍ മടിച്ചപ്പോള്‍ 15 കിലോമീറ്ററോളം വീണ്ടും പിന്തുടര്‍ന്ന് ആക്രമിച്ചു. ലോറിക്കു നേരേയുളള കല്ലേറില്‍ മുന്‍ചില്ലും വശങ്ങളിലെ ചില്ലും തകര്‍ന്നിട്ടുണ്ട്.






By onemaly