കോഴിക്കോട്: കെ എസ് ആര് ടി സി ബസില്‍ വനിതാ കണ്ടക്ടര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസില്‍ ആണ് സംഭവം. പ്രതിയെ യാത്രക്കാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പീഡനശ്രമം, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഇന്നലെ വൈകീട്ട് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍ വച്ചായിരുന്നു സംഭവം. ബസിലെ വനിതാ കണ്ടക്ടര്‍ക്ക് നേരെയാണ് സ്വകാര്യ ബസിലെ കണ്ടക്ടറായ പ്രതി ലൈംഗിക അതിക്രമം നടത്തിയത്. ഇയാള്‍ കണ്ണൂരില്‍ നിന്നായിരുന്നു ബസില്‍ കയറിയത്. സംഭവം നടന്നയുടന്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ഷൈജുവിനെ തടഞ്ഞു വെക്കുകയായിരുന്നു. കെ എസ് ആര് ടി സി അധികൃതരും കണ്ടക്ടറും പരാതി നല്‍കിയതിനെ തുടര്‍ന്ന് മാവൂര്‍ റോഡ് ബസ് ടെര്‍മിനലില്‍ വെച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.