Tue. Jan 19th, 2021




പയ്യന്നൂർ : പയ്യന്നുർ എടാട്ടെ പടക്ക നിർമ്മാണ ശാലയിലെ ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ തൊഴിലാളി മരിച്ചു . പയ്യന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്ന സുരേഷിന്റെ ഭാര്യ കൂത്തൂർ ചന്ദ്രമതി ( 60 ) യാണ് മരിച്ചത് . ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം . പരിയാരം ഗവ . മെഡിക്കൽ കോളജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . മകൾ : സിന്ധു . മരുമകൻ : രാജേഷ് . സഹോദരൻ : കൂത്തുർ ബാലകൃഷ്ണൻ , പയ്യന്നൂർ എസ്.ഐ പി . ബാബുമോന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി . അതേസമയം , ഫോടനത്തിൽ സ്ഥാപന ഉടമയ്ക്കെതിരേ പോലിസ് കേസെടുത്തു . അശ്രദ്ധമായി പടക്കശാല കൈകാര്യം ചെയ്തതിനാണ് ഉടമയ്ക്കെതിരേ പോലിസ് കേസെടുത്തത് , പടക്കശാലയിലെ തൊഴിലാളി കുഞ്ഞിമംഗലം എടാട്ട കൊളങ്ങര ചന്ദ്രന്റെ പരാതിയിൽ ഉടമ എടാട്ടെ പി . വിജയനെതിരേയാണ് പയ്യന്നൂർ പോലിസ് കേസെടുത്തത് . കെട്ടിട മുറിയിൽ അശ്രദ്ധമായി സൂക്ഷിച്ച പടക്കങ്ങൾ കൈകാര്യം

പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി ഉദ്ഘാടനം ജനുവരി നാലിന്

 

ചെയ്യുന്നതിനിടെയാണ് തൊഴിലാളികൾക്ക് പരിക്കേറ്റതെന്ന് പരാതിയിൽ പറയുന്നു . ഫോടനത്തിൽ തൊഴിലാളിയായ എടാട്ടെ കട്ടച്ചേരിയിൽ കമലാക്ഷി ( 49 ) യുടെ തലയിൽ ഷീറ്റ് തെറിച്ചുവീണ് പരിക്കേറ്റിരുന്നു . ഇവർ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് . അപകട സമയത്ത് കൂടുതൽ ജോലിക്കാർ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത് . ഇന്നല വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത് . വെടിമരുന്ന് മിക്സ് ചെയ്യുന്നതിനായി അരയ്ക്കുന്നതിനിടെയാണ് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം . അപകടത്തിൽ ഷെഡിന്റെ ഓടുമേഞ്ഞ മേൽക്കുരയിലെ ഓടുകൾ പൊട്ടിച്ചിതറിയും ഷെഡിന്റെ ചുമരുകൾ കെട്ടിയ കല്ലുകളുൾപ്പെടെ നിലംപൊത്തിയും രണ്ട് ഷെഡുകൾ പൂർണമായും നശിച്ചു . പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിലുള്ളഫയർ ഫോഴ്സ് സംഘം എത്തി വെള്ളമൊഴിച്ച് തീയണച്ചതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാനായി , അപകടമറിഞ്ഞെത്തിയ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാനായി . അപകടമറിഞ്ഞെത്തിയ പോലിസും പരിസരവാസികളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി . സ്ഫോടനത്തെ തുടർന്ന് സമീപത്തെ ചില വീടുകളുടെ ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .






By onemaly