Fri. Jan 22nd, 2021




കണ്ണൂര്‍: മയ്യില്‍ സ്റ്റെപ് റോഡില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനം അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. പരിയാരം സ്വദേശി കെ. സന്തോഷ് കുമാറിന്‍്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനത്തിലെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് കട അടച്ചു പോയതിനു ശേഷമാണ് സംഭവം നടന്നത്. സ്ഥാപനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സന്‍റ് KL/AT/3798 നമ്ബര്‍ കാറിന്‍്റെ പുറകിലെ ഗ്ലാസ് പൂര്‍ണമായും അടിച്ചു തകര്‍ത്തിട്ടുണ്ട്.

മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ് യുവാവ് അടുത്തു ; മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവതിയെ വിവസ്ത്രയാക്കിയ ശേഷം..

-‘

കഴിഞ്ഞ 5 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഐറിസ് കാര്‍ കെയര്‍ എന്ന സ്ഥാപനത്തിലെ വാഹനമാണ് അടിച്ചു തകര്‍ത്തത്. ഇത്തരമൊരു അതിക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്ബ് യൂണിറ്റ് അംഗം കൂടിയാണ് കെ.സന്തോഷ് കുമാര്‍.

പരാതിയെ തുടര്‍ന്ന് മയ്യില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.






By onemaly