ജുബൈല്‍: ഹൃദയാഘാതം മൂലം കണ്ണൂര്‍ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്ദുല്‍ സലാം (സലിം 50) ജുബൈലില്‍ മരിച്ചു. ഒരാഴ്ച മുമ്ബ് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയവെ കഴിഞ്ഞദിവസം രണ്ടാമതും ഹൃദയാഘാതം സംഭവിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്ദുല്‍ സലാം 18 വര്‍ഷമായി സെന്റ്ബാദ് റെസ്റ്റോറന്റ് ജീവനക്കാരനാണ്. രണ്ടുവര്‍ഷം മുമ്ബാണ് നാട്ടില്‍ പോയി വന്നത്. പിതാവ് മുഹമ്മദാലി ജുബൈലില്‍ ജോലി ചെയ്തിരുന്നു. മാതാവ്: സല്‍മാബി. ഭാര്യ: സറഫുന്നീസ. മക്കള്‍: ഫസല്‍, ഫസ്ന, ഫഹദ്. സഹോദരങ്ങള്‍: റജീന, നസീര്‍. മൃതദേഹം സൗദിയില്‍ തന്നെ അടക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി സേവന വിഭാഗം ചുമതല വഹിക്കുന്ന നൗഷാദ് തിരുവന്തപുരം, ഹമീദ് പയ്യോളി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
[…] ഹൃദയാഘാതം മൂലം കണ്ണൂര്‍ ഇരിട്ടി കീപ്… […]