Sat. Jan 16th, 2021




കോട്ടയം : മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയ്‌ക്കെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സഭയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒത്തുതീര്‍പ്പുകള്‍ക്ക് സഭ വഴങ്ങുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രശ്നപരിഹാരത്തിനായി പലവട്ടം സഭ ചര്‍ച്ചകളില്‍ പങ്കാളികളായി. ചര്‍ച്ചകളിലെല്ലാം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ എല്ലാം സഭ സഹകരിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന ഈ വസ്തുതയുടെ നേരെ കണ്ണടച്ചത് നിര്‍ഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിവിധി നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്‍്റെ വക്താവാകുന്നത് ഖേദകരമാണ്. മുഖ്യമന്ത്രി പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണ്.

സഭാ തര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സഭ പറയുന്നു.






By onemaly