Wed. Jan 27th, 2021




കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പി.പി ദിവ്യയെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. കല്ല്യാശ്ശേരി ഡിവിഷനില്‍ നിന്നുമാണ് ഇക്കുറി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുതിര്‍ന്ന സി.പി.എം നേതാവ് ഇ. വിജയനെയാണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്.  സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പി.പി ദിവ്യ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്. 24 അംഗ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 16 ഉം യു.ഡി.എഫ് ഏഴും സീറ്റുകളിലാണ് ജയിച്ചത്.

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ അക്കൗണ്ടില്‍നിന്ന് പിഴ ഈടാക്കും; ഓരോ ബാങ്കിന്‍റെയും നിരക്ക് അറിയാം

യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്ന് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബിനോയ് കുര്യനെയാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. ഇതിനായി ഇദ്ദേഹം ഏരിയ കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. നീട്ടിവച്ച തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇ. വിജയന് പകരം ബിനോയ് കുര്യന്‍ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി വരാന്‍ സാധ്യതയുണ്ട്….






By onemaly

One thought on “കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.പി ദിവ്യ എല്‍.ഡി.എഫിനായി മത്സരിക്കും…”

Comments are closed.