Sat. Jan 23rd, 2021




കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള കൊവിഡ് വൈറസ് സാമ്ബിളുകളില്‍ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. യു.കെ.യില്‍ നിന്നും കേരളത്തിലേക്ക് വന്നവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ച്‌ ഫലം കാത്തിരിക്കുകയാണ്. വൈകുന്നേരത്തോടെ പൂര്‍ണ്ണ വിവരം പ്രതീക്ഷിക്കുന്നു. കരുതലും ജാഗ്രതയും തുടരണമെന്നും ആരോഗ്യ മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

മുത്താറിക്കുളത്ത് മീനുകൾ കൂട്ടത്തോടെ ചത്തു-മീനുകൾ മുഴുവൻ ചത്തതിൽ ദുരൂഹത ആരോപിച്ച് പോലീസിനും മറ്റു അധികാരികൾക്കും പരാതി നൽകി …………

വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും മന്ത്രി. യു.കെ.യില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ആറു പേരില്‍ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സ്ഥിരീകരിച്ച ആറു കേസുകള്‍ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് പരിശോധിച്ചത്. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അ​തി​വേ​ഗം പ​ട​രു​ന്ന സാ​ര്‍​സ് കോ​വ്-2 ഉ​പ ഗ്രൂ​പ്പ് വൈ​റ​സാ​ണ് ബ്രി​ട്ട​നി​ല്‍ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​കൊ​ണ്ട് ഇ​ത് ബ്രി​ട്ട​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ട​ര്‍​ന്നു. മി​ക്ക കേ​സു​ക​ളും ഈ ​ഉ​പ ഗ്രൂ​പ്പി​ല്‍​പ്പെ​ട്ട​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​താ​ണ് ഈ ​ഗ്രൂ​പ്പ് എ​ന്ന് സം​ശ​യി​ക്കാ​ന്‍ കാ​ര​ണ​മി​താ​ണ്.

 






By onemaly