Sat. Jan 16th, 2021




മീനുകൾ കൂട്ടത്തോടെ ചത്തു
പയ്യാവൂർ: പയ്യാവൂർ മുത്താറിക്കുളത്ത് താമസിക്കുന്ന തടത്തിൽ ജയിംസ്(ചാക്കോ) -യുടെ വീടിനോട് ചേർന്നുള്ള കുളത്തിൽ വളർത്തിയിരുന്ന 1500-ഓളം മീനുകൾ കൂട്ടത്തോടെ ചത്തു. 2 മാസം പ്രായമായ മീനുകളാണ്ചത്തത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മീനുകൾക്ക് തീറ്റ നൽകാൻ ചെന്ന ജയിംസിന്റെ ഭാര്യയാണ് സംഭവം ആദ്യം കണ്ടത്.
യാതൊരു അസുഖവും കാണിക്കാത്ത മീനുകൾ മുഴുവൻ ചത്തതിൽ ദുരൂഹത ആരോപിച്ച് ജയിംസും കുടുബവും പയ്യാവൂർ പോലീസിനും മറ്റു അധികാരികൾക്കും പരാതി നൽകി.






By onemaly