തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ തീ കൊളുത്തി മരണപ്പെട്ട രാജന്- അമ്ബിളി ദമ്ബതികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍. അവരുടെ വിദ്യാഭ്യാസ ചെലവ് ഏറെറടുക്കുന്നതോടൊപ്പം അവര്‍ക്ക് വീട് വെച്ചുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പൊലിസ് ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയതായിരുന്നു നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലിസ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രാജന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്. രാത്രിയോടെ ഭാര്യ അമ്ബിളിയും മരിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലിസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന് മൊഴി നല്‍കിയിരുന്നു. രാജന്റെ മൃതദേഹം സംസ്ക്കരിക്കാന്‍ അതേ മണ്ണില്‍ കുഴിയൊരുക്കുന്ന മകന്റെ വീഡിയോ വൈറലായിരുന്നു.
മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ് മക്കളുമടങ്ങുന്ന കുടുംബം. രാജന് ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പൊലിസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.
ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്ബിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.