Mon. Sep 28th, 2020




തൃശൂര്‍: പതിനായിരങ്ങള്‍ അണിനിരക്കേണ്ട തൃശൂര്‍ പൂരം ആളും ആരവവും ഇല്ലാ​െത കൊടിയേറി. മേയ്​ രണ്ടിനാണ്​ തൃശൂര്‍ പൂരം. തൃശൂര്‍ പാ​റമേക്കാവ്​ ക്ഷേത്രത്തിനകത്ത്​ പൂരം കൊടിയേറ്റ്​ നടത്തി.

കോവിഡ്​ 19 പടര്‍ന്നതിനെ തുടര്‍ന്ന്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ്​ നിയന്ത്രണ​ങ്ങളോടെ പൂരം നടത്താന്‍ തീര​ുമാനിച്ചത്​. ഞായറാഴ്​ച പാറമേക്കാവ്​ വിഭാഗമാണ്​ ​കൊടിയേറ്റിയത്​. ഉച്ചക്ക്​ 12 മണിക്കായിരുന്നു ചടങ്ങ്​. ഭക്തര്‍ക്ക്​ പ്രവേശനമില്ലായിരുന്നു. സാധാരണ കൊടിയേറ്റ ചടങ്ങ്​ ദേശക്കാരുടെ വലിയ പങ്കാളിത്തത്തോടെയാണ്​ നടക്കുക.

നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന്​ പാറ​േമക്കാവ്​ ദേവസ്വം ഭാരവാഹികള്‍ നേരത്തേ അറിയിച്ചിരുന്നു. തിരുവമ്ബാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി പൂരം മാത്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.




By onemaly