Fri. Jan 22nd, 2021




കൊച്ചി: ലുലു മാളില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്. ഈ മാസം 25 നായിരുന്നു സംഭവം നടന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷോപ്പിങ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവാവിന്റെ പേര് വിവരങ്ങള്‍ അറിയാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് മലയാളത്തിലെ യുവനടിയെ മാളില്‍ വെച്ച്‌ അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു






By onemaly