Sun. Jan 24th, 2021




ശ്രീകണ്ഠപുരം: മുപ്പത്തിനാലാമത് കണ്ണൂർ ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ട്രൻ്റ്സ് മൾട്ടി ജിം ശ്രീകണ്ഠപുരം ചാമ്പ്യൻമാരായി. ഫിറ്റ്നസ് എസ്ട്രീംജിം കണ്ണൂർ റണ്ണറപ്പായി. ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ഡോ: രാജേഷ് നമ്പ്യാർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.മോഹൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ: ടി.പി. സത്യജൻ, ഭരത് കുമാർ, കൃഷ്ണകുമാർ ടി. ഹാഷിം, പി.വി ഷൈജു, ജയ്ദീപ് കൃഷ്ണ, ഷാജു എന്നിവർ സംസാരിച്ചു. നേരത്തെ മത്സരം നിയുക്ത നഗരസഭ ചെയർപേഴ്സൺഡോ : കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.  കണ്ണൂർ ജില്ലാ പവർലിഫ്റ്റിങ്ങ് അസോസിയേഷൻ പ്രസിഡണ്ട് സി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.പി.സി. ജഗദീഷ് കൃഷ്ണ, ടി. ഹാഷിം എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളിൽ നിന്നായി 150 ഓളം പുരുഷൻമാരും 50 ഓളം സ്ത്രീകളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ സമയക്രമങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു






By onemaly