Sat. Jan 16th, 2021




ജംഷെഡ്‌പ്പുര്‍: കൊടുംകുറ്റവാളിയും അധോലോക ഭീകരനായദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ മലയാളിയെ പിടികൂടി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായിരിക്കുന്നത്. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഝാര്‍ഖണ്ഡില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

1997ലെ റിപ്പബ്ലിക് ദിനഘോഷ വേളയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താനായി ദാവൂദ് അയച്ച സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു. പാക് ഏജന്‍സിയുടെ താത്പര്യ പ്രകാരമായിരുന്നു ദാവൂദ് സ്‌ഫോടക വസ്തുക്കളയച്ചിരുന്നത്.






By onemaly