Fri. Jan 22nd, 2021




നാദാപുരം: അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും അധികാരം വിട്ടൊഴിയാന്‍ ധൈര്യമുള്ളവന് മാത്രമേ അധികാരത്തില്‍ ശോഭിക്കാന്‍ സാധിക്കൂവെന്നും കെ.എം. ഷാജി എം.എല്‍.എ. അധികാരം ഇല്ലെങ്കില്‍ നില്‍ക്കാനാകില്ല എന്ന ചിന്ത ലീഗ് നേതാക്കള്‍ക്ക് ഒരിക്കലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജേതാക്കളായവര്‍ക്ക് കുമ്മങ്കോട് ഒരുക്കിയ സ്വീകരണത്തി​െന്‍റ ഭാഗമായി നടന്ന യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം.

മത്സരിക്കലും ജയിക്കലുമല്ല രാഷ്​ട്രീയ ഉത്തരവാദിത്തം. പുറത്തു നില്‍ക്കുന്നവനും ഒരുപാട് ഉത്തരവാദിത്തമുണ്ട്. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്ബോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുകയാണ്. ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബും ബനാത്ത് വാലയും പാര്‍ലമെന്‍റില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നടത്തിയ പോരാട്ടം അതിന് തെളിവാണെന്നും ഷാജി പറഞ്ഞു.

ഇ.സി. ഇബ്രാഹീം ഹാജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, വി.വി. മുഹമ്മദലി, വയലോളി അബ്​ദുല്ല, സി.കെ. നാസര്‍, എ. സജീവന്‍, സി.പി. സലാം തുടങ്ങിയവര്‍ സംസാരിച്ചു.






By onemaly