പാലക്കാട്: പാലക്കാട്ട് തെങ്കുറുശ്ശി സ്വദേശി അനീഷ് എന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെയാണ് കേസ് അന്വേഷിക്കാന്‍ കൈമാറിയത്. കസ്റ്റഡിയിലുള്ള അനീഷിന്റെ ഭാര്യ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം, പോലിസിനെതിരെയും അനീഷിന്റെ ഭാര്യ ഹരിത രംഗത്തെത്തി.
ഇന്ന് പുലര്‍ച്ചെ പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്ബത്തൂരില്‍ വച്ച് പോലീസ് പിടികൂടിരുന്നു. കൃത്യം നടന്ന മണിക്കൂറുകള്‍ക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്ബത്തികമായും ജാതീയമായും പിന്നാക്കം നില്ക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുളള സമ്മര്‍ദ്ദമാണ് ആണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാര്‍ പോലീസിന് നല്കിയ മൊഴി. ഇരുവരും അനീഷിനെ കൊലപ്പെടുത്തുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നു. അനീഷിനെ ഭാര്യ ഹരിത, ബന്ധുക്കള്‍ എന്നിവരുടെ വിശദമായ മൊഴിയെടുപ്പിന് ശേഷമേ ജാത്യാഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്നാണ് പോലിസ് നിലപാട്.
അതേസമയം സംഭവുമായി ബന്ധപെട്ട് പൊലിസ് കൃത്യമായി ഇടപെട്ടിെട്ടില്ലായിരുന്നുവെന്ന് ഹരിത ആരോപിച്ചു. ഭീഷണിയുണ്ടെന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തിരക്കാണെന്നായിരുന്നു മറുപടിയെന്നും ഹരിത പറയുന്നു. അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരിത പറയുന്നു. മൂന്ന് മാസമേ താലിയുണ്ടാകൂ എന്ന് അച്ഛനും അമ്മാവനും ഭീഷണിത്തിയിരുന്നു. കേസ് കൊടുത്തതിന്റെ ദേഷ്യം അമ്മാവനുണ്ടായിരുന്നു. അനീഷിന്റെ ജാതിയും സാമ്ബത്തിക സ്ഥിതിയുമായിരുന്നു പ്രശ്നം. അനീഷിന്റെ വീട്ടില്‍ തന്നെയുണ്ടാകുമെന്നും അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും ഹരിത പ്രതികരിച്ചു.
അതിനിടെ, അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവം മൂലമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആഴത്തിലുള്ള വെട്ടേറ്റാണ് അനീഷ് മരിക്കുന്നത്. തുടയ്ക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്‍ന്നു പോകാന്‍ കാരണമായി. കഴുത്തിലും പരിക്കുകളുണ്ട്. രക്തം വാര്‍ന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്.