
മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അശ്ളീല പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍.
മലപ്പുറം വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദാണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് യുവാവ് അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് മറുപടി കൊടുത്തുകൊണ്ടായിരുന്നു അശ്ലീല പരാമര്‍ശം.
പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ജാമ്യത്തില്‍ വിട്ടു.