കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്മലയില് 12 കാരിയെ അയല്‍വാസി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു. പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുട്ടിയുടെ കുടുംബം ആരോപിക്കുകയുണ്ടായി. പരാതി നല്കി ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ ആക്കാട്ട് ജോസിനെ പിടികൂടിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മാതാപിതാക്കള്‍ ജോലിക്ക് പോയസമയം വീട്ടില്‍ അതിക്രമിച്ച് കടന്നായിരുന്നു പീഡനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു.