ഗള്‍ഫില്‍നിന്ന്​ നാട്ടിലേക്ക്​ മടങ്ങേണ്ടവര്‍ക്ക്​ നാളെ മുതല്‍ രജിസ്​റ്റര്‍ ചെയ്യാം – Sreekandapuram Online News-
Thu. Sep 24th, 2020
ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ www.norkaroots.org എന്ന സൈറ്റ്​ മുഖേനെ ഞായറാഴ്​ച പുലര്‍ച്ച മുതല്‍ ആരംഭിക്കും. ആദ്യം രജിസ്​റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയില്ല എന്നതിനാല്‍ തിരക്കുപിടിക്കാതെ വേണം ഇതു നിര്‍വഹിക്കാന്‍.

രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് പല രീതികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുകയെന്ന്​ നോര്‍ക്ക റൂട്ട്​സ്​ ഡയറക്​ടര്‍ ഒ.വി. മുസ്​തഫ അറിയിച്ചു.
By onemaly