ചെങ്ങളായിലെ കോവിഡ് 19 സ്രവ പരിശോധന ഫലം നെഗറ്റീവ് ആയെങ്കിലും ഹോട്ട് സ്പോട്ടിൽ നിന്ന് പഞ്ചായത്ത് ഒഴിവാക്കപ്പെട്ടിട്ടില്ല.-പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്നകുമാരി – Sreekandapuram Online News-
Sat. Sep 26th, 2020

ചെങ്ങളായിലെ കോവിഡ് 19 സ്രവ പരിശോധന ഫലം നെഗറ്റീവ് ആയെങ്കിലും ഹോട്ട് സ്പോട്ടിൽ നിന്ന് പഞ്ചായത്ത് ഒഴിവാക്കപ്പെട്ടിട്ടില്ല. സർക്കാർ മാനദണ്ഡപ്രകാരം നിലവിൽ ഇത് മാറി കിട്ടുന്നതിന് ഒരാഴ്ചയെങ്കിലുമെടുക്കും. അതുവരെ കർശനമായ നിയന്ത്രണങ്ങൾ തുടരും. അതിനാൽ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കാൻ ക്രമീകരണമുണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്ത് കോൾ സെന്ററുകൾ വാർഡുകൾക്കായി 3 എണ്ണമായി വിപുലീകരിച്ചു. നിർദേശിച്ച വാർഡുകളിലുള്ളവർ അവരുടെ കോൾ സെന്ററുമായി തന്നെ ബന്ധപ്പെടണം.70 ഓളം പേരെ ഉൾപ്പെടുത്തി സന്നദ്ധ സേന വിപുലപ്പെടുത്തി. അവശ്യസാധനങ്ങൾ ഹോം ഡെലിവറി വഴി മാത്രമെ വിതരണം ചെയ്യാവൂ. ഹോം ഡെലിവറിക്ക് സന്നദ്ധതയുള്ള കടകളുടെ വിവരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.കടകൾ സാധാരണ വില്പനക്കായി തുറന്നു വെച്ചാൽ നടപടി ഉണ്ടാകും. ഹോം ഡെലിവറിക്കു പോകുന്നവർ മാസ്ക്ക് ധരിച്ചിരിക്കണം. സാക്ഷ്യപത്രം കയ്യിലുണ്ടാകണം. കോൾ സെന്റർ വഴിയോ കടകളുടെ നമ്പറിൽ നേരിട്ട് വിളിച്ചോ അവശ്യ വസ്തുക്കൾ ലഭ്യമാക്കാം. റേഷൻ കടകളിൽ നിന്ന് കാർഡ് ഉടമകൾക്ക് നേരിട്ട് സാധനങ്ങൾ കിട്ടില്ല. കുടുംബശ്രീ പ്രവർത്തകർ വഴി മാത്രമെ വാങ്ങാവൂ. ഈ കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു. അഡ്വ. രത്നകുമാരി , പ്രസിഡണ്ട്.

 

 

By onemaly