Tue. Jan 19th, 2021




കേളകം: കൊട്ടിയൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം നിരവധിപേര്‍ക്ക് പരിക്ക്. ഓഫിസുകളും വ്യാപകമായി തകര്‍ത്തു. കൊട്ടിയൂര്‍ ടൗണിലുള്ള ബി.ജെ.പി ഓഫിസും, ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുമാണ് തകര്‍ത്തത്.  വ്യാഴാഴ്ച രാത്രി 10 ഓടെയാണ് ബി.ജെ.പിയുടെ ഓഫിസുകള്‍ തകര്‍ത്തത്.  പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പാലുകാച്ചിയിലെ ഞൊണ്ടിക്കല്‍ ജോയല്‍ ജോബ് (26), പുതനപ്ര അമല്‍ (23), നെല്ലോളിച്ചാലില്‍ അശ്വിന്‍ (21), മനയ്ക്കാട്ട് വളപ്പില്‍ വിഷ്ണു (23) എന്നിവരെ  പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം സെക്രട്ടറി ദീപക്, വനിതാ കോര്‍ഡിനേറ്റര്‍ അശ്വതി സന്ദീപ്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അഭിജിത്ത് സണ്ണി, ജനറല്‍ സെക്രട്ടറി അഭിന്‍ ഭരത്, അനീഷ്, രാജേഷ്, വിഷ്ണു എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് പാലുകാച്ചിയിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സംഘട്ടനവും അക്രമവും ഉണ്ടായതെന്ന് പോലിസ് പറഞ്ഞു. കൊടിയുയര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പാലുകാച്ചിയില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൊടി നിരവധി തവണ നശിപ്പിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പതാക ഉയര്‍ത്തി. പ്രതിഷേധ യോഗത്തിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നും പ്രതിഷേധ യോഗത്തിനു ശേഷം അവിടെ സംസാരിച്ച് നില്‍ക്കുകയായിരുന്ന പ്രവര്‍ത്തകരെ അക്രമിച്ചുവെന്നുമാണ് ആരോപണം. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലിസ് നിരീക്ഷണം ശക്തമാക്കി….






By onemaly