കോട്ടയം: അഭയക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയയെും പിന്തുണച്ച് ക്നാനായ സഭ കോട്ടയം അതിരൂപത. ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ അവിശ്വസനീയമെന്നും അപ്പീല്‍ നല്കി നിരപരാധിത്വം തെളിയിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും സഭയുടെ പത്രക്കുറുപ്പില്‍ പറയുന്നു.
” സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണ്. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു.” പി.ആര്.ഒ അഡ്വ. അജി കോയിക്കലിന്റെ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു