കണ്ണൂര്‍: മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കുറ്റത്തിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. അഗ്നി രക്ഷാ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ എല്‍ രമേശനെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കിയാല്‍ എംഡി ഉത്തരവിറക്കിയത്.
പത്മനാഭ ക്ഷേത്രത്തെ സംബന്ധിച്ച് സുപ്രീംകോടതിവിധി വന്ന പശ്ചാത്തലത്തില്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ ജീവനക്കാരന് സ്ഥിരമായ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച് കിയാലിന് പരാതിയും ലഭിച്ചിരുന്നു. –
സംഭവത്തില്‍ കഴിഞ്ഞ നവംബര്‍ 20ന് രമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് നല്കിയ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടി കാണിച്ചാണ് കിയാല്‍ എംഡി രമേശിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
ഇതിന് നല്കിയ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടി കാണിച്ചാണ് കിയാല്‍ എംഡി രമേശിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.