കണ്ണൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം, വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു – Sreekandapuram Online News-
Sat. Sep 26th, 2020




കണ്ണൂര്‍ : വന്‍ തീപിടുത്തം, കണ്ണൂര്‍ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. മൊബൈല്‍, ചെരുപ്പ് കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. വൈകിട്ട് ആറ് മണിക്ക് ചെരുപ്പ് കടയുടെ ഉള്ളില്‍ നിന്നും തീയാളുന്നത് പ്രദേശത്തുണ്ടായിരുന്നവര്‍ കണ്ടു. വിരവരമറിയിച്ച്‌ അഞ്ച് മിനിറ്റിനകം മൂന്ന് അഗ്നിശമന സേന വാഹനങ്ങള്‍ എത്തിയെങ്കിലും ആറ് കടകളിലേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നു . നിരനിരയായുള്ള പഴയ ഒറ്റനിലക്കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.മരങ്ങള്‍ കൊണ്ടുള്ള നിര്‍മ്മിതിയില്‍ ഓടിട്ട മേല്‍ക്കൂര ആയതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.

പഴം വില്‍പന കട മാത്രമാണ് വൈകിട്ട് നാലുമണി വരെ ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചിരുന്നത് . ബാക്കി കടകള്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ആഴ്ചകളായി അടഞ്ഞു കിടക്കുന്നു, കയര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയും മൊബൈല്‍ കടയും ചെരുപ്പ് കടയുമെല്ലാം കത്തി നശിച്ചു. അഗ്‌നിശമന എത്താന്‍ അല്‍പം വൈകിയിരുന്നെങ്കില്‍ ഈ ഭാഗത്തുള്ള മുഴുവന്‍ കടകളും കത്തി നശിക്കുമായിരുന്നു.

ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത് എന്നാണ് നി​ഗമനം. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് വ്യക്തമല്ല. . പഴം പഴുപ്പിക്കാനായി കടയില്‍ പുകയിട്ടിട്ടുണ്ടായിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.




By onemaly