Fri. Jan 22nd, 2021




തിരുവനന്തപുരം: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ കള്ളനോട്ടടിച്ച്‌ വിതരണം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം കേന്ദ്രീകരിച്ചു ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ (35) എന്നയാളെയാണു പോലീസ് പിടികൂടിയത്. ആഷിഖ് വാടകവീടെടുത്താണു കള്ളനോട്ട് അടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. കാട്ടായിക്കോണം നെയ്യനമൂലയില്‍ വാടകവീട്ടില്‍ യുവതിക്കും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിക്കുകയായിരുന്നു ഇയാള്‍.

വര്‍ക്കലയില്‍ നിന്നു കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടു പേരില്‍ നിന്നാണു പോലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ചു വിവരം കിട്ടിയത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്നും ഇവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ കാട്ടായിക്കോണത്തെ വീട്ടില്‍ നിന്നു കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നു പോലീസ് കണ്ടെത്തിയത്. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെ നിന്നു പിടികൂടി.






By onemaly