Sun. Jan 17th, 2021




ആറ്റിങ്ങല്‍: നാഡീജ്യോതിഷത്തി​െന്‍റ മറവില്‍ ലൈംഗിക പീഡനം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ്​ (30) പിടിയിലായത്. വീട്ടില്‍ മഠം സ്ഥാപിച്ച്‌ ഇവിടം കേന്ദ്രീകരിച്ച്‌ പൂജകളും നാഡീജ്യോതിഷവും നടത്തി വരികയായിരുന്നു.

കഴിഞ്ഞദിവസം മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​െന്‍റ നിര്‍ദേശാനുസരണം എസ്.എച്ച്‌.ഒ എസ്. ഷാജി, എസ്‌.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






By onemaly