
ജയ്പുര്‍: ലോക്ഡൗണിനെ തുടര്‍ന്ന് സ്കൂളില്‍ അഭയം തേടിയ 40കാരിയെ മൂവര്‍സംഘം ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ സവായ് മധൊപുര് ജില്ലയിലാണ് സംഭവം.
താമസസ്ഥലമായ ജയ്പുരിലേക്ക് പോകാനാവാതെ ഇവിടെ കുടുങ്ങിയ സ്ത്രീ കഴിഞ്ഞദിവസം നടന്ന് നാട്ടിലേക്ക് പോകുന്നതിനിടെ രാത്രി ബതോഡ് പൊലീസ് സ്റ്റേഷന് പരിധിയിലെ സര്‍ക്കാര്‍ സ്കൂളില്‍ അഭയം തേടുകയായിരുന്നു. ഇവിടെ വെച്ചാണ് ആക്രമിക്കപ്പെട്ടത്.
പ്രതികളായ റിഷികേശ് മീണ, ലഖാന് റെഗാര്‍, കമല്‍ ഖര്‍വാള്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാര്‍ഥ് ശര്‍മ പറഞ്ഞു.