തിരുവനന്തപുരം: കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാര്‍ (45) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരേ ആറ്റിങ്ങല്‍ പോലിസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. മര്‍ദ്ദന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പോലിസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. അടിക്കല്ലേ അച്ഛാ എന്ന് കുട്ടികള്‍ കരഞ്ഞ് പറയുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവികൊള്ളാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്…
https://www.facebook.com/sreekandapuramnews/videos/713936892860861