Sat. Jan 23rd, 2021




തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം. സൂസപാക്യം. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നു തെറ്റ് ചെയ്തെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സഭാ കുടുംബത്തിന്‍റെ വേദനയായാണ് വിധിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിധി സഭാകുടുംബത്തിന് നാണക്കേടാണെന്നും ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലന്നും സൂസപാക്യം വ്യക്തമാക്കി. ‘ തെറ്റുകള്‍ മനുഷ്യസഹജമാണ്. ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകള്‍ സഭാ കുടുംബത്തിനു തന്നെയാണ് നാണക്കേട്. പ്രതികള്‍ തെറ്റു ചെയ്തിട്ടില്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ടു പോകണം. തെറ്റു ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണം. ‘ സഭാംഗങ്ങള്‍ക്കെതിരെ വന്ന വിധിയില്‍ നമുക്കും വേദനയുണ്ടെന്നും സൂസൈപാക്യം പറഞ്ഞു.






By onemaly