Tue. Jan 19th, 2021




തിരുവനന്തപുരം: തന്‍്റെ കഴിവു കൊണ്ടല്ല ദൈവത്തിന്‍്റെ ഇടപെടല്‍ കൊണ്ടാണ് ഇങ്ങനെ ഒരു വിധി ഉണ്ടായത്. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്നും നീണ്ട 28 വര്‍ഷം അഭയക്ക് നീതിക്ക് വേണ്ടി പോരാടിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടെ ജഡ്ജിയുടെ വിധി ദൈവത്തിന്‍റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്ബാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും താന്‍ ഈ ഇരുപത്തിയെട്ട് കൊല്ലത്തിനിടയില്‍ കേട്ടുവെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ വ്യക്തമാക്കി.

Also related: അഭയാ കൊലക്കേസിലെ വിധി വന്നു, ഇനിയാണ് ക്ലൈമാക്‌സ്

ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നുംജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി വിധി പറഞ്ഞ സാഹചര്യത്തിലായിരുന്നു ജോമോന്‍റെ പ്രതികരണം.






By onemaly