മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം. ടിപ്പര്‍ ലോറി റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു – Sreekandapuram Online News-
Sat. Sep 19th, 2020
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം. ടിപ്പര്‍ ലോറി റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു. ഉളിക്കല്‍ പയ്യാവൂര്‍ റോഡില്‍ നുച്യാട് പാലത്തിനു സമീപമാണ് അപകടം നടന്നത്.

ക്യാബിനില്‍ കുടുങ്ങിയ ടിപ്പര്‍ ഡ്രൈവറെ ഇരിട്ടിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ പയ്യാവൂര്‍ സ്വദേശി ബേബി S/o ലൂക്ക പുറത്തേട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിക്കല്‍ പയ്യാവൂര്‍ റോഡില്‍ നുച്യാട് പാലത്തിനു സമീപത്തെ വലിയ വളവിലാണ് രാത്രി 12.15 ഓടെ കെ.എല്‍ 24 സി 7222 ടിപ്പര്‍ ലോറി പയ്യാവൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍

അപകടത്തില്‍പ്പെട്ടത്. സീനിയര്‍ ഫയര്‍ഓഫീസര്‍ ബെന്ന്യദേവസ്യ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍ )പ്രവീണ്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ സന്ദീപ്, നവേദ്, സഫീര്‍, ഹോംഗാര്‍ഡ് മാരായ ജോസഫ്, നാരായണന്‍, ഷാജി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഉളിക്കല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു
By onemaly