June 28, 2022പ്രതിഷേധിക്കാം
കത്തിക്കരുത് –
ബഷീർ പെരുവളത്ത് പറമ്പ്
പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് – അഭിപ്രായം പറയാനും –
അതിനെ മാനിച്ച് കൊണ്ട് തന്നെ പറയട്ടെ,
ഇപ്പോൾ നാട് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് –
നാട്ടിലെ ലക്ഷക്കണക്കിന് സാധാരണക്കാരും, കൂലിവേലക്കാരും, പ്രവാസികളും ഇപ്പോൾ ഒരു പണിയെടുക്കാനാവാതെ, യാതൊരുവരുമാനവുമില്ലാതെ ക്ലേശത്തിലാണ് –
അവരിൽ ചിലർക്ക് ആകെആശ്വാസം റേഷനരിയാണ് – അങ്ങനെ പതപ്പിച്ച് പോകുകയാണ് – അധ്യാപകരടക്കം സർക്കാർ ശമ്പളം പറ്റുന്നവർക്ക് ഇപ്പോൾ പണിയെടുക്കാതെ ശമ്പളവും കിട്ടും –
കിട്ടുന്നതിൽ പരിഭവം ഇല്ലതാനുo – സന്തോഷമേയുള്ളൂ (- നിങ്ങളെങ്കിലും നല്ല നിലക്ക് ജീവിക്കുന്നല്ലോ.)
വെറുതെ ശമ്പള o വാങ്ങുമ്പോഴും,
അതിൽ ഒരു മാസത്തെ ശമ്പളം ഈ ക്ലേശകശ കരമായ ഘട്ടത്തിൽ സർക്കാരിന് ഒന്നിച്ചില്ലെങ്കിലും ആറ് ദിവസം വെച്ച് തരണമെന്ന് പറയലും, അതിനായി ഉത്തരവിറക്കലും ഒരു ഉത്തരവാദിത്വമുള്ള സർക്കാരിന്റെ കടമയാണ് –
ഇവിടെ ഏത് പാർട്ടി ഭരിക്കുന്നു എന്ന് നോക്കേണ്ടതില്ല, ഈ യുദ്ധകാല സാഹചര്യത്തിൽ എന്ത് ചെയ്യുന്നുവെന്നാണ് നോക്കേണ്ടത് –
ഇപ്പോൾ ഭരിക്കുന്ന സർക്കാർ ഏത് പാർട്ടിയുമാവാം – അതാത് പാർട്ടിക്കാർക്ക് ആസർക്കാരിന്റെ നായകനെ തലയിൽ കേറ്റി വെക്കാൻ തോന്നു oഎന്നാൽ പൊതുസമൂഹത്തിന്
മുഖ്യമന്ത്രിയാണ് – ആനിലക്ക് ഭരണകൂടം ഈ നിർണായ ഘട്ടത്തിൽ ചെയ്തിട്ടുണ്ടോ എന്നാണ് നോക്കേണ്ടത് –
നിപ്പവന്നപ്പോഴും, ഒന്നും, രണ്ടും പ്രളയം വന്നപ്പോഴും, ഇപ്പോൾ കോവിഡ് വന്നപ്പോഴും സക്രിയമായി സർക്കാർ ജനങളോടൊപ്പം മുന്നിൽ തന്നെയുണ്ടെന്ന്കാണാൻ സാധിക്കും
കൊടുക്കുന്ന സംഭാവനകൾ പല വഴിക്ക് പോകുന്നെന്ന ചിലരുടെ ആരോപണത്തിൽ അത് പുറത്ത് കൊണ്ട് വരേണ്ടത് അതുന്നയിക്കുന്നവരുടെ ആത്മാർത്ഥമായ അഴിമതി വിരുദ്ധ സമീപനത്തെ ആശ്രയിച്ചിരിക്കുന്നു.
ചില സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനത്തിലും മറ്റും ജനങളുമായി ബന്ധമില്ലാത്ത, സാമൂഹ്യബോധമില്ലാത്ത പാർട്ടിക്കാർ അടിച്ച് മാറ്റിയുട്ടാണ്ടാവാം – അതിൽ ഇന്ന പാർട്ടിക്കാരനെന്ന് ഇല്ല –
അധികാരം ധിക്കാരത്തിലേക്ക് വഴിമാറുന്നതാണ് –
അത് പ്രാദേശികമായി എതിർക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത് –
ചില അധ്യാപകർ സർക്കാർ ഉത്തരവ് കീറിയതിനെ പറ്റിയാണ് –
അധ്യാപകരിൽ മിക്കവരും നല്ലവരാണ് –
എന്നാൽ സാമൂഹ്യബോധം തൊട്ട് തീണ്ടിയിട്ടില്ലാതെ, അഛന് കാശുണ്ടായിട്ട് ലക്ഷങ്ങൾ മാനേജ്മെന്റിന് നൽകി അധ്യാപകരായവരേയും ‘സ്വന്തം കഴിവിൽ ക്ലേശിച്ച് യോഗ്യതയിൽ അധ്യാപകരായവരേയും അറിയാം
അധ്യാപകരായത് കൊണ്ട് രാഷ്ട്രിയത്തിൽ പിറകേ ആ മഹത്തായ പദം വെച്ച് അഹങ്കരിക്കുന്നവരേയും, അതേ രാഷ്ട്രീയത്തിൽ നല്ല സ്വഭാവത്തോടെ പെരുമാറുന്നവരേയും പരിചയമണ്ട് –
ഒരിക്കൽ നാട്ടിലെ ഒരു സ്ക്കൂളിലെ പ്രവേശനോൽസവം നടക്കുന്നു. നാട്ടുകാരനായതിനാൽ അവിടെ ചട്ടങ്ങിൽ പോകുകയും ചെയ്തു.
ഒരു പരിചയക്കാരനായ തടിച്ച് നീളം വെച്ച ഒരാൾ എന്നോട് വന്ന് ചോദിക്കുകയാണ് –
നീയാണോ ഇവിടുത്തെ പിടിഎ ഭാരവാഹി – ഞാൻ പറഞ്ഞു. ഞാനല്ല, പൂർവ്വ വിദ്യാർത്ഥി മാത്രമാണ് – തുടർന്നയാളോട് ചോദിച്ചു – നിങർൾ വന്നത്- ഞാനെന്റെ കുട്ടിയെ ചേർക്കാൻ വന്നതാ- ചെറിയ കുട്ടിയായിരിക്കുമെ ന്ന് കരുതി ഞാൻ പറഞ്ഞു ഒന്നാം ക്ലാസ് അപ്പുറത്താ
അയാൾ അപ്പോ പറഞത് – അതല്ല എന്റെ കുട്ടിയെ ഇവിടെ ടീച്ചറായി ചേർക്കാൻ വന്നതാ-
പിന്നിടാണ് അറിഞത് – കാൽ കോടിയാണ് ആ മാനേജ്മെന്റിന് നൽകിയത് -എന്ന്.
ഇങ്ങനെയുള്ള എത്രയോ അധ്യാപകരുണ്ടാവും,
എന്നാൽ ഭൂരിപക്ഷം പേരും നല്ലവരാണ് താനും –
അവർ വിവിധ അധ്യാപക സംഘടനകളിൽ ഉണ്ടാവും താനും –
ഈ ലോക് ഡൗൺ തുടങിയപ്പോൾ “പണിയെടുക്കാത്ത ശമ്പളം വാങുന്നത് ശരിയല്ല, ഒരു മാസത്തെ ശമ്പളം എനിക്ക് വേണ്ട എന്ന് സാലറി ചലഞ്ചിനെ പറ്റി സർക്കാർ പറയുന്നതിന് മുമ്പ് പറഞ അധ്യാപകരേയുo എനിക്കറിയാം”
ഇപ്പോൾ ഈ ഉത്തരവ് കത്തിച്ച അധ്യാപക സംഘടനക്കാർ ഇവിടെ കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്യോ, ? കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഇപ്പോഴത്തെ ഭരണപക്ഷ അധ്യാപക വിഭാഗം ഇതോട് സഹകരിക്കുമോ എന്ന് കൂടി ചോദിക്കുന്നതും നല്ലതാണ്.
ഈ ആപൽഘട്ടത്തിൽ ഇത് കത്തിച്ച അധ്യാപകരേ, സമൂഹത്തിൽ നഗറ്റീവ് ചിന്ത ഉടലെടുക്കാനും, സഹകരിക്കുന്നവരെ പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ – നിങ്ങളിൽ നിന്ന് എന്ത് പാoമാണ് വരും തലമുറ പഠിക്കുക – സ്വാർത്ഥതയുടെ ബാലപാഠമോ –
ഇത് വായിക്കുന്ന നല്ല അധ്യാപകർ ക്ഷമിക്കുക ‘
ആരുടെയും അടിമയല്ലാത്തത് കൊണ്ട് എഴുതിപ്പോയതാ-

പ്രതിഷേധിക്കാംകത്തിക്കരുത് -ബഷീർ പെരുവളത്ത് പറമ്പ്പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് – അഭിപ്രായം പറയാനും -അതിനെ…

Dikirim oleh Basheer Peruvallath Paramba pada Sabtu, 25 April 2020