National

പ്രധാനമന്ത്രി ‘മന്‍ കി ബാത്ത്’ നടത്തുമ്ബോള്‍ എല്ലാവരും പാത്രം കൊട്ടണം ! ആഹ്വാനവുമായി കര്‍ഷകര്‍



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്ത്’ നടത്തുമ്ബോള്‍ എല്ലാവരും പാത്രം കൊട്ടണമെന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആഹ്വാനം.

ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു.

ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാണയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിടുമെന്നും ദല്ലേവാല പറഞ്ഞു.