കണ്ണൂര്‍: പെട്രോള്‍ ബങ്ക് തൊഴിലാളികള്‍ 29 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി 19 മുതല്‍ പുതുക്കി നിശ്ചയിച്ച മിനിമം കൂലി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മാര്‍ച്ച് മാസം മുതല്‍ നിശ്ചയിച്ച പണിമുടക്കം കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഉടമകള്‍ 10 മാസമായിട്ടും നടപ്പിലാക്കിയിട്ടില്ല. ജില്ലാ ലേബര്‍ ഓഫീസര്‍ നിരവധി തവണ കൗണ്‍സിലേഷന്‍ വിളിച്ചിട്ടും ഉടമകള്‍ പങ്കെടുത്തില്ല.
കഴിഞ്ഞ 10 മാസത്തെ ശമ്ബളത്തില്‍ വന്ന കുറവ് തൊഴിലാളികള്‍ക്ക് നഷ്ടപ്പെടാന്‍ കഴിയുകയില്ല. ലോക്ക്ഡൗണ്‍ സമയത്ത് പോലും പ്രയാസപ്പെട്ട് തൊഴിലെടുത്തവരെയാണ് ഉടമകള്‍ വര്‍ദ്ധിപ്പിച്ച വേതനം നല്‍കാതെ വഞ്ചിക്കുന്നത്. പണിമുടക്കിന്റെ ഭാഗമായി 22ന് രാവിലെ പത്തിന് സി. കണ്ണന് സ്മാരകമന്ദിരത്തില്‍ തൊഴിലാളികളുടെ ജില്ലാ കണ്വന്ഷന് നടക്കും.