kerala Local

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു, പൊലീസ് സ്വമേധയാ കേസെടുക്കും



കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച്‌ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കും.

കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സംഭവത്തില്‍ നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. ഇന്നലെയാണ് ഷോപ്പിംഗ് മാളില്‍വച്ച്‌ രണ്ട് യുവാക്കള്‍ നടിയെ അപമാനിച്ചത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.