മലപ്പുറത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി. നാളെ നടക്കാനിരിക്കുന്ന അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് വിഷയത്തിന്റെ പേപ്പറാണ് മോഷണം പോയത്. കിഴിശ്ശേരി കുഴിമണ്ണ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സൂക്ഷിച്ച പേപ്പറുകളാണ് മോഷണം പോയത്. പേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലെ എയര്‍ ഹോളിലൂടെ അകത്ത് കടന്നാണ് മോഷണം നടത്തിയത്.
മുറിയില്‍ സൂക്ഷിച്ച 30 ചോദ്യപേപ്പറുകളാണ് നഷ്ടമായതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യപേപ്പര്‍ മോഷണം പോയ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് പരീക്ഷ മാറ്റിവെച്ചു. പരീക്ഷ തിയതി പിന്നീട് അറിയിക്കും.