Tue. Jan 19th, 2021




ഡല്‍ഹി : വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയുന്നയിക്കുന്നതില്‍ കഴമ്ബില്ലെന്നും ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി കൂടെ കഴിയുകയും പലവട്ടം ശാരീകബന്ധത്തിലേര്‍പ്പെടുകയും ചെയ്ത ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരെ ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

മാസങ്ങളോളം ഒന്നിച്ച്‌ താമസിക്കുകയും ശാരീരിക ബന്ധം തുടരുകയും ചെയ്ത ശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് പിരിയുന്നവര്‍ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.






By onemaly