കണ്ണൂര്‍: തെരഞ്ഞെടുപ്പിന് മുന്‍പ് കണ്ണൂരില്‍ നിന്നും ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്കും ഭര്‍ത്താവിനും തോല്‍വി.കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആതിരയും ഭര്‍ത്താവ് ധനേഷുമാണ് പരാജയപ്പെട്ടത്. ധനേഷ് നിവാസില്‍ ധനേഷിന്റെ ഭാര്യയായ ആതിര വോട്ടെടുപ്പിന് തൊട്ടുമുമ്ബാണ് കാമുകനൊപ്പം ഒളിച്ചോടിയത്.സിപിഎമ്മിന്റെ രേഷ്മ സജീവനോടായിരുന്നു ആതിരയുടെ പരാജയം. ഇതേ പഞ്ചായത്തില്‍ മറ്റൊരു വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ആതിരയുടെ ഭര്‍ത്താവും ധനേഷും തോറ്റു.
പ്രചാരണതിരക്കുകള്ക്കിടെയായിരുന്നു ആതിരയുടെ ഒളിച്ചോട്ടം. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ആതിര മുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയ വിവരം പുറത്തറിയുന്നത്.ഗള്‍ഫിലായിരുന്ന കാമുകന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.