Local

*വോട്ടെണ്ണൽ കർശന നിർദ്ദേശങ്ങളുമായി പോലീസ് – നിർദ്ദേശങ്ങൾ ലംഘിച്ചാൽ കേസ് **വോട്ടെണ്ണൽ കർശന നിർദ്ദേശങ്ങളുമായി പോലീസ് – നിർദ്ദേശങ്ങൾ ലംഘിച്ചാൽ കേസ് *

വോട്ടെണ്ണലിനെത്തുടർന്ന് നടക്കുന്ന  ആഹ്‌ളാദ പ്രകടനങ്ങൾ , ബൈക്ക് റാലി, തുറന്ന വാഹനങ്ങളിൽ പ്രകടനം തോറ്റതോ , ജയിച്ചതോ ആയ സ്ഥാനാർത്ഥിയുടെയോ ,ബൂത്ത് ഏജന്റിന്റെയോ വീടിനു മുന്നിൽ പടക്കം പൊട്ടിക്കൽ എന്നിവ പോലീസ് നിരോധിച്ചു. ആഹ്ലാദ പ്രകടനങ്ങൾ അക്രമരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ  തിരഞ്ഞെടുപ്പ് ദിവസത്തിലേതിന്  സമാനമായ  സുരക്ഷാ ക്രമീകരണങ്ങൾ ആണ് പോലീസ് ഒരുക്കുക. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേസ് എടുക്കാനാണ് തീരുമാനം.  വോട്ടെടുപ്പ് ദിവസം ഏർപ്പെടുത്തിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പ്രയോജനം ചെയ്തുവെന്ന വിലയിരുത്തലിലാണ് പൊലീസ്.
നിലവിലുള്ള ലോക്കൽ പൊലീസിന് പുറമെ തണ്ടർബോൾട്ട്, ക്യാറ്റ്‌സ്, എ എൻ എഫ്, ദ്രുതകർമ സേന എന്നിവയടക്കം 750 സേനാംഗങ്ങൾ സുരക്ഷാ ചുമതലയിൽ ഉണ്ടാവും. ഇരിട്ടി സബ് ഡിവിഷനിൽ മട്ടന്നൂർ, ചാവശ്ശേരി, നായാട്ടു പാറ, തൊണ്ടിയിൽ സ്‌കൂളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വരണാധികാരി അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വരെ കൗണ്ടിങ് സ്‌റ്റേഷനിൽ പ്രവേശിപ്പിക്കില്ല. പ്രവേശന കവാടത്തിൽ കൂട്ടം കൂടി നിൽക്കാൻ സമ്മതിക്കില്ല. സായുധ സേനാംഗങ്ങൾ അടങ്ങുന്ന പൊലീസ് സ്‌ട്രൈക്കിംങ് ഫോഴ്‌സ് ഗ്രൂപ്പുകളും കവാടത്തിൽ നിലയുറപ്പിക്കും.
വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്‌കൂൾ കോപൗണ്ടിനുള്ളിൽ മുദ്രാവാക്യം വിളിയോ യാതൊരു വിധത്തിലുള്ള പ്രകടനങ്ങളോ അനുവദിക്കില്ല . ഫലം മൈക്കിലൂടെ തന്നെ അധികൃതർ വിളിച്ചു പറയും. കൗണ്ടിങ് സ്റ്റേഷന് തടസം ഉണ്ടാകാത്ത വിധം കുറച്ചു മാറി രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് ഒത്തുചേർന്ന് ആഹ്‌ളാദം  പ്രകടിപ്പിക്കാൻ പൊലീസ് സ്ഥലം നിശ്ചയിച്ചു നൽകും. 100 മീറ്റർ വിത്യാസം എങ്കിലും ഈ സ്ഥലങ്ങൾക്കിടയിൽ ഉണ്ടാവണം.
ഇത്തരം ക്യാംപുകൾക്കിടയിൽ ടിയർ ഗ്യാസ്, ഗ്രനേഡ് ഉൾപ്പെടെയായി പൊലീസ് കാവലും ഉണ്ടാവും. ഈ അഹ്‌ളാദ പ്രകടന സ്ഥലങ്ങളിൽ  നേതാക്കൾ ഉണ്ടാവണം. പ്രകടനങ്ങൾ പൊലീസ് നിർദേശം സ്വീകരിച്ച് വ്യത്യസ്ത ദിശയിലേക്കായിരിക്കണം.
നാട്ടിൻപുറത്ത് ഉൾപ്പെടെ ആഹ്ളാദ  പ്രകടനങ്ങൾ വൈകിട്ട് 5 ന് ശേഷം പാടില്ല. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച 20 പ്രശ്ന സാധ്യതാ മേഖലകൾ കരുതിയാണ് സുരക്ഷാ ക്രമീകരണം. 100 കേന്ദ്രങ്ങളിൽ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി. 25 മൊബൈൽ സംഘങ്ങളും റോന്ത് ചുറ്റും. 21 അംഗങ്ങൾ വീതമുള്ള 4 സ്‌ട്രൈക്കിംങ് ഫോഴ്‌സ് ഗ്രൂപ്പുകളും അക്രമം ഉണ്ടായാൽ അടിച്ചമർത്താൻ ഇടപെടുന്നതിനായി സജ്ജമായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മട്ടന്നൂരിൽ സിഐ ശിവൻ ചോടോത്തും ചാവശ്ശേരിയിൽ സിഐ എം.കൃഷ്ണനും തൊണ്ടിയിൽ സിഐ പിബി സജീവും നായാട്ടുപാറയിൽ സിഐ ശിവശങ്കര നും സുരക്ഷക്ക് നേതൃത്വം നൽകും. ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ സബ് ഡിവിഷനിലെ സുരക്ഷാ സംവിധാനങ്ങൾ നിയന്ത്രിക്കും. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയും കൗണ്ടിങ് സ്റ്റേഷനുകൾ സന്ദർശിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോകുന്നവരെയോ മടങ്ങുന്നവരെയെ തടഞ്ഞുവക്കുകയോ അക്രമിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ കർശന നടപടി ഉണ്ടാവും.
⭐️⭐️⭐️⭐️⭐️⭐️⭐️⭐️ https://chat.whatsapp.com/BSMbGVVM6rMDVGvUD6hLNs