Wed. Sep 30th, 2020




തിരുവല്ല > ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. തിരുവല്ല നെടുമ്ബ്രം കൈപ്പഞ്ചാലില്‍ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ ഏലിയാമ്മ ജോസഫ് (തങ്കമ്മ 78 ) ആണ് മരിച്ചത്. ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് വിന്‍ത്രോപ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഏലിയാമ്മയുടെ ഭര്‍ത്താവ് കെ ജെ ജോസഫ് കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ തന്നെ മരണമടഞ്ഞിരുന്നു. ജോസഫിന്റെ സഹോദരന്‍ കെ ജെ ഈപ്പനും കോവിഡ് ബാധ മൂലം രണ്ടാഴ്ച മുമ്ബ് മരിച്ചിരുന്നു. ഇരുവരുടെയും മൃതശരീരങ്ങള്‍ ന്യൂയോര്‍ക്കില്‍ സംസ്കരിക്കുകയായിരുന്നു. ഏലിയാമ്മയുടെ മൃതദേഹവും അവിടെ സംസ്കാരിക്കും. ജോസഫ് – ഏലിയാമ്മ ദമ്ബതികളുടെ രണ്ട് മക്കളും കോവിഡ് ബാധിച്ച്‌ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.




By onemaly